ആലുവ: ബൈപാസ് കവലക്കും ബാങ്ക് കവലക്കും ഇടയിലെ ബ്രിഡ്ജ് റോഡിലെ അനധികൃത പാർക്കിങ് ദുരിതമാകുന്നു. റോഡിലേക്ക് കയറ്റി വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് വരുന്നവരുടെ വാഹനങ്ങളും ഇതിൽപെടും. കാൽനടക്കാരാണ് ഇതുമൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ കെട്ടിടങ്ങൾ പണിയുമ്പോൾ പലരും സ്ഥലം ഇടാറില്ല. ഇതാണ് റോഡിലെ പാർക്കിങ്ങിന് ഇടയാക്കുന്നത്.
പല സ്ഥാപനങ്ങളും കെട്ടിടത്തിന് മുന്നിലെ നടപ്പാതയും റോഡും തങ്ങളുടെ സ്വന്തം പോലെയാണ് കണക്കാക്കുന്നത്. മെട്രോ സ്റ്റേഷൻ വന്നതോടെ ഈ റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. മെട്രോയിൽ യാത്ര ചെയ്യുന്ന പലരും രാവിലെ മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ടാണ് പോകുന്നത്. അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പലപ്പോഴും ഗതാഗതക്കുരുക്കുമുണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.