ആ​ലു​വ മ​ണ​പ്പു​റ​ത്തെ കു​ട്ടി വ​നം

മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടകളും താവളമാക്കി മണപ്പുറം കുട്ടിവനം

ആ​ലു​വ: മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ​യും ഗു​ണ്ട​ക​ളു​ടെ​യും താ​വ​ള​മാ​യി മ​ണ​പ്പു​റം കു​ട്ടി​വ​നം. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ മ​നു​ഷ്യ നി​ർ​മി​ത വ​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം അ​ക്ര​മി​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി​രി​ക്കു​ന്ന​ത്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​രു പ​റ്റം ന​ല്ല മ​നു​ഷ്യ​ർ ന​ട്ടു​വ​ള​ർ​ത്തി​യു​ണ്ടാ​ക്കി​യ​താ​ണ് പെ​രി​യാ​റി​നോ​ട് ചേ​ർ​ന്ന കു​ട്ടി​വ​നം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ വി​ശ്ര​മി​ക്കാ​നും കാ​റ്റു കൊ​ള്ളാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വി​ടം കേ​ന്ദീ​ക​രി​ച്ച് കാ​ല​ങ്ങ​ളാ​യി സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രും ഗു​ണ്ട​ക​ളു​മാ​ണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഇ​വി​ടെ ആ​ക്ര​മ​ണ​ങ്ങ​ളും പ​തി​വാ​ണ്.

ല​ഹ​രി വി​ൽ​പ​ന സം​ഘ​ങ്ങ​ളും ഗു​ണ്ട​ക​ളും ത​മ്മി​ലു​ണ്ടാ​കു​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ കൊ​ല​പാ​ത​കം വ​രെ ന​ട​ന്നി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും മ​ണ​പ്പു​റ​ത്ത് നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ർ പി​ടി​യി​ലാ​യി​ട്ടു​മു​ണ്ട്. ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ൾ വ​ർ​ധി​ക്കു​മ്പോ​ൾ വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് പൊ​ലീ​സ് ഈ ​ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. നാ​ട്ടു​കാ​ർ പ​ല ത​വ​ണ വി​വ​ര​ങ്ങ​ൾ കൊ​ടു​ക്കു​മ്പോ​ൾ ചി​ല​പ്പോ​ൾ മാ​ത്രം മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രെ പി​ടി​ക്കു​ന്നു​ള്ളൂ​വെ​ന്ന് പ​രാ​തി​യു​ണ്ട്. പൊ​ലീ​സും എ​ക്സൈ​സും പി​ടി​കൂ​ടി​യി​ട്ടു​ള്ള​തി​ൽ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ മ​ണ​പ്പു​റ​ത്തും കു​ട്ടി​വ​ന​ത്തി​ലു​മു​ണ്ട്. ഇ​ക്കൂ​ട്ട​ർ മ​ണ​പ്പു​റം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രെ ഉ​പ​ദ്ര​വി​ക്കാ​റു​മു​ണ്ട്. മേ​ഖ​ല​യി​ലെ ചി​ല ഗു​ണ്ട​ക​ളാ​ണ് ഇ​ത്ത​രം പി​ടി​ച്ചു​പ​റി​ക​ൾ​ക്ക് പി​ന്നി​ൽ. രാ​ത്രി മ​ണ​പ്പു​റ​വും കു​ട്ടി​വ​ന​വും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്. മ​ദ്യ​പി​ക്കാ​നും അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കു​ട്ടി​വ​നം പ​ല​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

മ​ണ​പ്പു​റം പ്ര​ദേ​ശ​ങ്ങ​ൾ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന​താ​ണ് കു​ട്ടി​വ​നം അ​ക്ര​മി​ക​ൾ താ​വ​ള​മാ​ക്കാ​ൻ മ​റ്റൊ​രു കാ​ര​ണം. ശി​വ​രാ​ത്രി സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മ​ണ​പ്പു​റ​ത്തെ കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടാ​റു​ള്ള​ത്.

ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​വും ഇ​ല്ല. ശി​വ​രാ​ത്രി വ്യാ​പാ​രോ​ത്സ​വ​ത്തി​ൽ നി​ന്ന് വ​ൻ തു​ക​യു​ടെ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന ന​ഗ​ര​സ​ഭ മ​ണ​പ്പു​റം സം​ര​ക്ഷി​ക്കാ​ൻ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നി​ല്ല. കാ​ടു​ക​യ​റി​യ മ​ണ​പ്പു​റ​ത്തു​കൂ​ടെ ഇ​രു​ട്ട​ത്ത് കു​ട്ടി​വ​ന​ത്തി​ലേ​ക്ക് എ​ത്താ​ൻ പൊ​ലീ​സി​നും പ​രി​മി​തി​ക​ളു​ണ്ട്. പ​ക​ൽ പോ​ലും കു​ട്ടി വ​നം ജ​ന​ങ്ങ​ൾ​ക്ക് ഭ​യ​മാ​ണ്.

പ്ര​ഭാ​ത സ​വാ​രി​ക്കോ കു​ട്ടി​ക​ളെ ക​ളി​പ്പി​ക്കാ​നോ എ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പോ​ലും ഇ​വി​ടം സു​ര​ക്ഷി​ത​മ​ല്ലാ​താ​യി. വി​ശാ​ല​മാ​യ മൈ​താ​ന​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും മ​ദ്യ​പാ​നി​ക​ളും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ങ്ങ​ളും കൈ​യ​ട​ക്കി​യി​രി​ക്കു​ന്നു. ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ നി​റ​ഞ്ഞു.

Tags:    
News Summary - Manappuram Kuttivanam has become a base for drug gangs and goons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.