Posted On
date_range Updated On
date_range ഒാടുന്ന കാറിൽ ലോറിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ മറുഭാഗത്തെത്തിയ കാറിൽ മറ്റൊരു ലോറിയും ഇടിച്ചു
കൊച്ചി: അങ്കമാലി സെ.ജോസഫ് സ്കൂളിന് മുന്നിൽ വാഹനാപകടം. രാവിലെ 8.30 ഒാടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കുണ്ട്. ഒാടുന്ന കാറിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന്‍റെ മറുഭാഗത്തെത്തിയ കാറിൽ മറ്റൊരു ലോറിയും ഇടിച്ചു.
പട്ടാമ്പി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് പിന്നിലാണ് ലോറിയിടിച്ചത്. മീഡയനും കടന്ന് മറുദിശയിലെത്തിയ കാറിൽ മറ്റൊരു ലോറിയും ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്കുണ്ടായി. പോലീസെത്തി ക്രയിനുപയോഗിച്ച് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.