-അങ്കമാലിയിൽ പിക്അപ് വാനിൽനിന്നാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത് അങ്കമാലി: പിക്അപ് വാനിൽ കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാൻസ് അടക്കമുള്ള നിരോധിത പുകയില -ലഹരി വസ്തുക്കൾ പൊലീസ് പിടികൂടി. വിപണിയിൽ 30 ലക്ഷം രൂപ വില മതിക്കുന്ന 58,500 പാക്കറ്റ് ലഹരിവസ്തുക്കൾ 78 ചാക്കിലാക്കിയാണ് കടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൽ ജബ്ബാർ (56) വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൽ റഷീദ് (49) എന്നിവരാണ് അങ്കമാലി പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിൽനിന്ന് പാലക്കാട്ടെത്തിച്ച് പിക്അപ് വാനിൽ അർധരാത്രി പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും വഴിയാണ് പിടിയിലായത്. ജില്ല റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹകരണത്തോടെ അങ്കമാലി സ്റ്റേഷൻ ഹൗസ് ഓഫിസർ സോണി മത്തായിയുടെ നേതൃത്വത്തിൽ അങ്കമാലി ടൗണിൽ നടത്തിയ പരിശോധനക്കിടെ ശനിയാഴ്ച പുലർച്ചയോടെയാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽനിന്ന് എട്ടുലക്ഷം രൂപക്കാണ് ലഹരി വസ്തുക്കൾ വാങ്ങിയതെന്നും കേരളത്തിലെത്തിച്ച് വിൽപന നടത്തുമ്പോൾ 30 ലക്ഷത്തോളം ലഭിക്കുമെന്നും പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. പെരുമ്പാവൂർ മേഖലയിലെ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന ലക്ഷ്യം വെച്ചാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്നും ഇരുവരും വെളിപ്പെടുത്തി. എസ്.ഐമാരായ എൽദോ പോൾ, അക്ബർ എസ്. സാദത്ത്, എ.എസ്.ഐ ടി.വി. ജോർജ്, സി.പി.ഒ മഹേഷ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. മൂന്നുദിവസമായി ആരംഭിച്ച സ്പെഷൽ ഡ്രൈവിൽ 52 കേസ് രജിസ്റ്റർ ചെയ്തതായി ജില്ല റൂറൽ എസ്.പി കെ. കാർത്തിക് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കച്ചവടങ്ങൾ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സൈബർ സെല്ലിനും സൈബർ പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. മൂന്ന് ചിത്രങ്ങൾ EKG ANKA 1 HANS ബംഗളൂരുവിൽനിന്ന് പിക്അപ് വാനിൽ പെരുമ്പാവൂരിലേക്ക് കടത്തുന്നതിനിടെ അങ്കമാലി പൊലീസ് പിടികൂടിയ പുകയില -ലഹരി പദാർഥങ്ങൾ EKG ANKA 2 JABBAR നിരോധിത പുകയി-ലഹരി പദാർഥങ്ങൾ കടത്തുന്നതിനിടെ അങ്കമാലി പൊലീസിന്റെ പിടിയിലായ അബ്ദുൽ ജബ്ബാർ . EKG ANKA 3 HUSAIN നിരോധിത പുകയില-ലഹരി പദാർഥങ്ങൾ കടത്തുന്നതിനിടെ അങ്കമാലി പൊലീസിന്റെ പിടിയിലായ ഹുസൈൻ അബ്ദുൽ റഷീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.