ട്വ​ൻറി20 സംസ്ഥാനതലത്തിലേക്ക്​

കിഴക്കമ്പലം: ട്വ​ൻറി20 കിഴക്കമ്പലത്തുനിന്ന്​ സംസ്ഥാന പാര്‍ട്ടിയായി ഉയര്‍ന്നേക്കും. ഇതി​ൻെറ എറണാകുളം ജില്ല കമ്മിറ്റി രൂപവത്​കരിക്കുന്നതി​ൻെറ ഭാഗമായി മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിച്ചു. പ്രഖ്യാപനം എന്ന നിലയില്‍ ചില പത്രങ്ങളില്‍ 'ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല; കേരളം ട്വ​ൻറി20ക്കൊപ്പം മുന്നോട്ട്' തലക്കെട്ടില്‍ ഒന്നാംപേജ് പരസ്യം നല്‍കിയിട്ടുണ്ട്. എന്നാല്‍, പരസ്യത്തില്‍ എന്‍.ഡി.എയെക്കുറിച്ച് മൗനമാണ്​. നേരത്തേ മുതല്‍ ബി.ജെ.പിയോടുള്ള മൃദുസമീപനമെന്ന ആക്ഷേപം ട്വൻറി20ക്ക്​ നേരെയുണ്ട്​. ട്വ​ൻറി20യുടെ പല പദ്ധതികളും ഉദ്ഘാടനം ചെയ്തതും ബി.ജെ.പി നേതാക്കളാണ്​. പൗരത്വ സമരം, കര്‍ഷകസമരം തുടങ്ങിയവയെക്കുറിച്ച് ട്വൻറി20 മൗനം പാലിക്കുകയുമാണ്​. നേരത്തേതന്നെ ജില്ലയിലെ ആറ്​ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കാനാണിപ്പോൾ നീക്കം. വിവിധ പാര്‍ട്ടികളിലെ അസംതൃപ്തര്‍, വിവിധ ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍, പ്രാദേശികതല പാര്‍ട്ടികള്‍ ഇവരെയെല്ലാം ചേര്‍ത്തുനിർത്താനും നീക്കമുണ്ട്. തദ്ദേശ തെരഞ്ഞടുപ്പില്‍ കിഴക്കമ്പലത്തിനുപുറമേ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലും വെങ്ങോല പഞ്ചായത്തിലെ എട്ട് വാര്‍ഡിലും ഒമ്പത് ബ്ലോക്ക് ഡിവിഷനിലും രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിലും ട്വ​ൻറി20 വിജയിച്ചിരുന്നു. ഇതോടെയാണ് നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. വിവിധ മുന്നണി നേതാക്കള്‍ കിഴക്കമ്പലത്തെത്തി ട്വ​ൻറി20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തി. യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടു​െത്തങ്കിലും അത് തള്ളിക്കളഞ്ഞാണ് ഇടത്തോട്ടോ വലത്തോട്ടോ ഇ​െല്ലന്ന് പ്രഖ്യാപനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.