കിഴക്കമ്പലം: ട്വൻറി20 കിഴക്കമ്പലത്തുനിന്ന് സംസ്ഥാന പാര്‍ട്ടിയായി ഉയര്‍ന്നേക്കും. ഇതിൻെറ എറണാകുളം ജില്ല കമ്മിറ്റി രൂപവത്കരിക്കുന്നതിൻെറ ഭാഗമായി മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിച്ചു. പ്രഖ്യാപനം എന്ന നിലയില്‍ ചില പത്രങ്ങളില്‍ 'ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല; കേരളം ട്വൻറി20ക്കൊപ്പം മുന്നോട്ട്' തലക്കെട്ടില്‍ ഒന്നാംപേജ് പരസ്യം നല്‍കിയിട്ടുണ്ട്. എന്നാല്‍, പരസ്യത്തില്‍ എന്‍.ഡി.എയെക്കുറിച്ച് മൗനമാണ്. നേരത്തേ മുതല്‍ ബി.ജെ.പിയോടുള്ള മൃദുസമീപനമെന്ന ആക്ഷേപം ട്വൻറി20ക്ക് നേരെയുണ്ട്. ട്വൻറി20യുടെ പല പദ്ധതികളും ഉദ്ഘാടനം ചെയ്തതും ബി.ജെ.പി നേതാക്കളാണ്. പൗരത്വ സമരം, കര്‍ഷകസമരം തുടങ്ങിയവയെക്കുറിച്ച് ട്വൻറി20 മൗനം പാലിക്കുകയുമാണ്. നേരത്തേതന്നെ ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കാനാണിപ്പോൾ നീക്കം. വിവിധ പാര്‍ട്ടികളിലെ അസംതൃപ്തര്‍, വിവിധ ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍, പ്രാദേശികതല പാര്‍ട്ടികള്‍ ഇവരെയെല്ലാം ചേര്‍ത്തുനിർത്താനും നീക്കമുണ്ട്. തദ്ദേശ തെരഞ്ഞടുപ്പില്‍ കിഴക്കമ്പലത്തിനുപുറമേ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലും വെങ്ങോല പഞ്ചായത്തിലെ എട്ട് വാര്‍ഡിലും ഒമ്പത് ബ്ലോക്ക് ഡിവിഷനിലും രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിലും ട്വൻറി20 വിജയിച്ചിരുന്നു. ഇതോടെയാണ് നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. വിവിധ മുന്നണി നേതാക്കള്‍ കിഴക്കമ്പലത്തെത്തി ട്വൻറി20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തി. യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുെത്തങ്കിലും അത് തള്ളിക്കളഞ്ഞാണ് ഇടത്തോട്ടോ വലത്തോട്ടോ ഇെല്ലന്ന് പ്രഖ്യാപനം നടത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 12:10 AM GMT Updated On
date_range 2021-02-08T05:40:20+05:30ട്വൻറി20 സംസ്ഥാനതലത്തിലേക്ക്
text_fieldsNext Story