16 മണിക്കൂർ അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയ; നജീബ് പുതുജീവിതത്തിലേക്ക്

കൊച്ചി: ഡിസംബർ 31ന് ആസ്റ്റർ മെഡ്സിറ്റിയിൽ രാവിലെ എട്ടിന്​ ആരംഭിച്ച അതിസങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ പുതുവർഷത്തിൽ പുതുജീവിതം കൈവരിച്ച് കൊടുങ്ങല്ലൂർ സ്വദേശി നജീബ്. തലച്ചോറിലേക്കുള്ള രണ്ട് രക്തക്കുഴലുകളിലെയും രണ്ട് കൈകളിലേക്കുമുള്ള രക്തയോട്ടം ഏറക്കുറെ പൂര്‍ണമായും നിലച്ച അവസ്ഥയിലെത്തിച്ച നജീബിന് പക്ഷാഘാത സാധ്യത, ഹൃദയാഘാത സാധ്യത എന്നിവക്ക് പുറമെ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കുന്ന അതി ഗുരുതരാവസ്ഥയുമുണ്ടായിരുന്നു. സുദീര്‍ഘവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയ അല്ലാതെ മറ്റ് പോംവഴി ഉണ്ടായിരുന്നില്ലെന്നും ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. മനോജ് പി. നായര്‍ പറഞ്ഞു. ഹൃദയത്തിലൂടെ ശരീരത്തിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിയന്ത്രിക്കുന്ന അയോര്‍ട്ടിക് വാല്‍വ്, ഏറ്റവും വലിയ രക്തധമനിയുടെ ഒരുഭാഗം (അസെന്റിങ് അയോട്ട), ഹൃദയരക്തധമനിയുടെ ഒരുഭാഗം എന്നിവക്ക് പുറമെ ശിരസ്സിലേക്ക് രക്തമെത്തിക്കുന്ന അയോട്ട പൂര്‍ണമായും മാറ്റിവെക്കുന്ന, വിജയശതമാനം 30 ശതമാനം മാത്രമായിരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയാണ് നജീബില്‍ നടത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് നജീബിനെ മുറിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസങ്ങള്‍ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഇതുവരെ ചെയ്തതില്‍വെച്ച് ഏറ്റവും സങ്കീര്‍ണമായ കേസാണിതെന്നും മാനേജ്‌മെന്റിന്റെയും അനുബന്ധ വിഭാഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് വിജയകരമാക്കാന്‍ സാധിച്ചതെന്നും അനസ്​തേഷ്യ ആൻഡ്​ ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സുരേഷ് ജി. നായര്‍ വ്യക്തമാക്കി. ekg aster surgery നജീബ് ശസ്ത്രക്രിയക്കുശേഷം കുടുംബത്തിനും ഡോക്ടർമാർക്കുമൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.