Posted On
date_range Updated On
date_range നൊമ്പരമായി പിതാവിൻെറ ഫേസ്ബുക്ക് പോസ്‌റ്റ്
ആലുവ: ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനിയുടെ പിതാവിൻെറ ഫേസ്ബുക്ക് പോസ്‌റ്റ് നൊമ്പരമായി. മൂഫിയ പർവീണിൻെറ പിതാവ് ദിൽഷാദാണ് മകൾക്കൊപ്പം പോവുകയാണെന്ന് പറഞ്ഞ് പോസ്‌റ്റിട്ടത്. ''എൻെറ മോൾ കരളിൻെറ ഒരു ഭാഗം. ഞാനും പോകും, മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോൾക്ക് തുണ. എന്തു പ്രശ്നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്ക് സോൾവ് ചെയ്യാൻ പറ്റാത്ത എന്തു പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനുമാത്രം വിളിച്ചില്ല. പേപ്പടെ ജീവൻകൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാൻ വിട്ടുകൊടുക്കാൻ തയാറല്ല. ദൈവമായിട്ട് പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തുനോക്കാം''. ദിൽഷാദ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.