ജലജീവൻ മിഷൻ പദ്ധതിക്ക് 78 കോടി

മൂവാറ്റുപുഴ: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയിൽ മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ ഗാർഹിക കണക്​ഷൻ ലഭ്യമാക്കാൻ 78 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കീരംപാറ, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിൽ 58.38 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പിൽ വരുത്തും. കവളങ്ങാട് പഞ്ചായത്തിൽ (800 കണക്​ഷനുകൾക്കായി) 10.22 കോടി, കീരംമ്പാറ (300) 1.64 കോടി, കോട്ടപ്പടി (700) 3.64 കോടി, കുട്ടമ്പുഴ (1800) 7.4 കോടി, നെല്ലിക്കുഴി (2300) 8.2 കോടി, പൈങ്ങോട്ടൂർ (500) 2.3 കോടി, പല്ലാരിമംഗലം (900) 3.62 കോടി, പിണ്ടിമന (2897) 15.60 കോടി, പോത്താനിക്കാട് (700) 2.72 കോടി, വാരപ്പെട്ടി (3292) 6.90 കോടി, ആരക്കുഴ (900) 1.24 കോടി, ആവോലി (1300) 1.85 കോടി, ആയവന (600) 84 ലക്ഷം, കല്ലൂർക്കാട് (380) 55 ലക്ഷം, മഞ്ഞള്ളൂർ (2300) 5.44 കോടി, മാറാടി (600) 78 ലക്ഷം , പായിപ്ര (1800) 2.65 കോടി, വാളകം (1000) 1.26 കോടി, പാലക്കുഴ (360) 1.26 കോടി എന്നിങ്ങനെ 19 പഞ്ചായത്തുകളിലേക്ക് 23,429 ഗാർഹിക കണക്​ഷനുകൾക്കായി 78.11 കോടി രൂപക്കാണ് ഭരണാനുമതി ലഭിച്ച് കണക്​ഷനുകൾ നൽകി വരുന്നത്. കീരമ്പാറ, പൈങ്ങോട്ടൂർ, മാറാടി, കല്ലൂർക്കാട്, കോട്ടപ്പടി പഞ്ചായത്തുകളിലെ പദ്ധതികൾക്കായി രണ്ട്​ തവണ ടെൻഡർ വിളിച്ചിരുന്നെങ്കിലും ടെൻഡർ എടുക്കാനാളുണ്ടായില്ല. തുടർന്ന് പദ്ധതി വിഭജിച്ച് ചെറു പദ്ധതികളായി ടെൻഡർ വിളിക്കുമെന്നും ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. കീരംമ്പാറ പഞ്ചായത്തിൽ 25.19 കോടിയുടെയും, ആരക്കുഴ പഞ്ചായത്തിൽ 15.55 കോടിയുടെയും, പാലക്കുഴ പഞ്ചായത്തിൽ 17.64 കോടിയുടെയും പ്രത്യേക കുടിവെള്ള പദ്ധതിയുടെ രൂപരേഖ തയാറായി വരുന്നതായും എം.പി അറിയിച്ചു. കീരംമ്പാറ പഞ്ചായത്തിൽ 2009-2014 കാലഘട്ടത്തിൽ കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചിരുന്നതും എൻ.ആർ.ഡി.ഡബ്ല്യു.പി.യുടെ അനുമതി ലഭിച്ച് ടെൻഡർ നടപടികളായതുമാണ്. എന്നാൽ, ഈ പദ്ധതി നടപ്പാക്കാതെ വന്നതോടെ ഇപ്പോൾ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരക്കുഴ,പാലക്കുഴ പഞ്ചായത്തുകളിൽ ഒന്നാം ഘട്ടം പ്രവർത്തികൾ 2021 മാർച്ച് 31 നകം പൂർത്തിയാക്കുന്നതും രണ്ടാം ഘട്ടത്തിനുള്ള എസ്​റ്റിമേറ്റ് തയാറാക്കി കഴിഞ്ഞിട്ടുമുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വാട്ടർ കണക്​ഷൻ ആവശ്യമുള്ളവർ ബന്ധപ്പെട്ട പഞ്ചായത്ത് ഓഫിസുമായോ വാട്ടർ അതോറിറ്റി ഓഫിസുമായോ ബന്ധപ്പെടേണ്ടതാണെന്നും എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.