കൊച്ചി: ഉത്സവകാലത്ത് പൊതുജനങ്ങള്‍ക്ക് ന്യായവിലയില്‍ ഉൽപന്നങ്ങള്‍ എത്തിക്കുന്ന സപ്ലൈകോ വിഷു, ഈസ്റ്റര്‍, റമദാന്‍ മേള ജില്ലയിൽ 70 വിപണന കേന്ദ്രങ്ങളിൽ തുടങ്ങി. മിതമായ നിരക്കില്‍ ഗ്രാമപ്രദേശങ്ങളില്‍ ഉൽപന്നങ്ങള്‍ എത്തിക്കുന്നതിന് സപ്ലൈകോ മാവേലി മൊബൈല്‍ വിൽപനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി, മൂവാറ്റുപുഴ, എറണാകുളം തുടങ്ങിയ മേഖലകളിലാണ് മൊബൈല്‍ വിപണന ശാലകള്‍ എത്തുക. പരിപ്പ് കിലോ 43 രൂപ, ചെറുപയര്‍ കിലോ 74 രൂപ, പഞ്ചസാര കിലോ 22 രൂപ, വെളിച്ചെണ്ണ സബ്‌സിഡിയോടുകൂടി 46 രൂപ തുടങ്ങി കുറഞ്ഞ നിരക്കിലാണ് ഉൽപന്നങ്ങള്‍ വിപണിയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ സപ്ലൈകോ ശബരി ബ്രാന്‍ഡിന്റെ ഉൽപന്നങ്ങളും വിപണിയിലുണ്ട്. തിങ്കളാഴ്ച ആരംഭിച്ച വിപണി മേയ് മൂന്നുവരെ പ്രവര്‍ത്തിക്കും. 100 ദിന കർമ പദ്ധതി: ജില്ലയിൽ 2000 ലൈഫ് വീടുകള്‍ കൊച്ചി: ലൈഫ് മിഷന്‍ ഭവനപദ്ധതി വഴി ജില്ലയില്‍ 2000 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു. സര്‍ക്കാറിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 2000 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിക്കുന്നത്. ആദ്യ രണ്ടുഘട്ടത്തിലായി ജില്ലയില്‍ ഭൂവുടമകളായ 18,918 പേര്‍ വീടുകളുടെ ഉടമകളായി. ഭൂരഹിതരായവര്‍ക്കുള്ള ഭവന സമുച്ചയങ്ങളിലും നിരവധി പേര്‍ താമസം ആരംഭിച്ചു. കൂടുതല്‍ ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ജില്ലയില്‍ പുരോഗമിക്കുകയാണ്. ലൈഫ് ഭവന സുരക്ഷ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നടപ്പാക്കുന്ന 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയും പുരോഗമിക്കുകയാണ്. ഭൂമിയോ ഭൂമിയുടെ വിലയോ ഗുണഭോക്താക്കള്‍ക്കു നേരിട്ട് ലഭ്യമാക്കാനാണ് മനസ്സോടിത്തിരി മണ്ണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. ഇതിനു പുറമെ അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയുടെ നേട്ടമെത്തിക്കുന്നതിന്റെ ഭാഗമായി പുതിയ അപേക്ഷകളുടെ പരിശോധനയും പുരോഗമിക്കുന്നുണ്ട്. അവസാന പട്ടിക തയാറാക്കുന്നതിനു മുന്നോടിയായ പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. 56000ത്തോളം പേരാണ് പുതുതായി അപേക്ഷിച്ചിട്ടുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.