മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട്​ കൽപറ്റ കോടതിയിലെത്തിയ സി.പി. ഇസ്​മായിൽ മറ്റൊരു കേസിൽ അറസ്​റ്റിൽ

മാനന്തവാടി: കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട്​ ബാങ്കിനു നേരെ വർഷങ്ങൾക്ക്​ മുമ്പ്​ ആക്രമണം നടത്തിയെന്ന കേസിൽ സി.പി. ഇസ്​മായിൽ (38) അറസ്​റ്റിൽ. കൽപറ്റ കോടതിയിൽനിന്ന്​ ഇറങ്ങിവരവെയായിരുന്നു അറസ്​റ്റ്​. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്​.
2006ൽ മാനന്തവാടി ഗ്രാമീൺ ബാങ്ക് ആക്രമിച്ച കേസിലെ പ്രതിയാണെന്നാണ്​ പൊലീസ്​ വിശദീകരണം. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ കൽപറ്റ കോടതിയിൽ വിചാരണക്കെത്തിയപ്പോഴാണ് മാനന്തവാടി പൊലീസ് അറസ്​റ്റ്​ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.