കോവിഡ് 487 പേർക്ക് കൂടി

കൊച്ചി: ജില്ലയിൽ തിങ്കളാഴ്ച 487 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,767 ആയി. രോഗികളിൽ 468 പേർ സമ്പർക്കം വഴിയാണ്​ രോഗബാധിതരായത്​. 10 പേർ ഉറവിടമറിയാത്തവരും അഞ്ചു പേർ ആരോഗ്യപ്രവർത്തകരുമാണ്. മരടിലാണ് ഏറ്റവുമധികം പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് -44. തുറവൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ -17 വീതം, പായിപ്ര -15, കളമശ്ശേരി -11, ഏലൂർ, കലൂർ -10 തുടങ്ങിയവയാണ് മറ്റിടങ്ങളിലെ രോഗികളുെട എണ്ണം. 616 പേർ തിങ്കളാഴ്ച രോഗമുക്തി നേടി. ആകെ രോഗികളിൽ 8709 പേർ വീടുകളിലാണ് ചികിത്സ തേടുന്നത്. കളമശ്ശേരി മെഡിക്കൽ കോളജ് - 45, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-18, കലൂർ പി.വി.എസ് - 75, മൂവാറ്റുപുഴ ജനറൽ ആശുപത്രി- 18, ആലുവ ജില്ലആശുപത്രി-10, പറവൂർ താലൂക്ക് ആശുപത്രി -7, സഞ്ജീവനി - 38, സിയാൽ- 39, സ്വകാര്യ ആശുപത്രികൾ - 820, എഫ്.എൽ.ടി.സികൾ - 248, എസ്.എൽ.ടി.സികൾ- 271 എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ ചികിത്സ തേടുന്നവരുടെ എണ്ണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.