ഐ.ടി.ഐ തൊഴിൽമേളയിൽ 430 പേർക്ക്​ തൊഴിൽ

കളമശ്ശേരി: കളമശ്ശേരി ഐ.ടി.ഐയിൽ നടന്ന തൊഴിൽമേളയിൽ നേരിട്ടും ഓൺലൈനിലുമായി 46 കമ്പനികൾ മേളയിൽ പങ്കെടുത്തു. വിവിധ ഐ.ടി.​െഎകളിൽനിന്ന്​ 750 ഉദ്യോഗാർഥികൾ പങ്കെടുത്തു. 430 പേർക്ക്​ തൊഴിൽ ലഭിച്ചു. ഐ.ടി.ഐ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് തൊഴിലവസരത്തിനായി വ്യവസായിക പരിശീലന വകുപ്പാണ്​ മേള സംഘടിപ്പിച്ചത്​. നഗരസഭാധ്യക്ഷ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റഷീദ സലാം അധ്യക്ഷത വഹിച്ചു. ഐ.എം.സി ചെയർമാൻ ജെറി ജേക്കബ് മാത്യു മേളയിലെ ആദ്യ നിയമന ഉത്തരവ് വിതരണം നടത്തി. ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ എം.ജി. എൽദോ സ്വാഗതവും കെ.കെ. ജോഷി നന്ദിയും പറഞ്ഞു. (ഫോട്ടോ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.