കൊച്ചി: നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത് 2,80,918 രൂപ. നാനൂറിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വ്യാഴാഴ്ച പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. 40 കോടി രൂപയാണ് നെൽപാടങ്ങള്‍ക്ക് റോയറ്റി നല്‍കാൻ സര്‍ക്കാര്‍ നീക്കിവെച്ചത്. ഹെക്ടറിന് വര്‍ഷം 2000 രൂപയാണ് റോയല്‍റ്റി ലഭിക്കുക. പയർവര്‍ഗങ്ങള്‍, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങി നെല്‍വയലിൻെറ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ ഹ്രസ്വകാല വിളകൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും. ഇതിനായി aims.kerala.gov.in സൈറ്റില്‍ അപേക്ഷിക്കണം. കൃഷി അസിസ്റ്റൻറ്, കൃഷി ഓഫിസര്‍, കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ എന്നിവരുടെ പരിശോധനക്കുശേഷമാണ് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.