കളമശ്ശേരി മണ്ഡലത്തിൽ 27 റോഡുകളുടെ പുനരുദ്ധാരണത്തിന് 2.4 കോടി 

കളമശ്ശേരി: കഴിഞ്ഞ കാലവർഷത്തിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായി തീർന്ന കളമശ്ശേരി മണ്ഡലത്തിലെ 27 റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. നടപ്പുസാമ്പത്തിക വർഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2.4 കോടിയുടെ ഭരണാനുമതി ലഭിച്ചത്. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ എട്ടും കുന്നുകര ഗ്രാമ പഞ്ചായത്തിൽ ആറും കരുമാല്ലൂർ പഞ്ചായത്തിൽ രണ്ടും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ നാലും ഏലൂർ നഗരസഭയിൽ ആറും കളമശ്ശേരി നഗരസഭയിൽ ഒന്നും റോഡുകളാണ്​ പുനർനിർമിക്കുക. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ആനപ്പിള്ളി-പറയൻതുരുത്ത് റോഡ് -റീച്ച് 1ൽ 8 ലക്ഷം, ആനപ്പിള്ളി-പറയൻതുരുത്ത് റോഡ് റീച്ച് 2ൽ 9.8 ലക്ഷം, ആനപ്പിള്ളി-പറയൻതുരുത്ത് റോഡ് റീച്ച് 3ൽ -7 ലക്ഷം, മില്ലുപടി-ഓടനാട്-തിരുമുപ്പം-അമ്പലനട റോഡ് റീച്ച് 1ൽ 8 ലക്ഷം, മില്ലുപടി-ഓടനാട്-തിരുമുപ്പം-അമ്പലനട റോഡ് റീച്ച് 2ൽ 7.66 ലക്ഷം, കാട്ടുകണ്ടം റോഡ് 2.394 ലക്ഷം, തിരുവാലൂർ-കുണ്ടേരി റോഡ് റീച്ച് 1ൽ 5 ലക്ഷം, തിരുവാലൂർ-കുണ്ടേരി റോഡ് റീച്ച് 2ൽ 6.94 ലക്ഷം, ഏലൂർ നഗരസഭയിലെ അംബേദ്കർ ബൈലെയ്​ൻ റോഡ് -5 ലക്ഷം, കോൺവെന്‍റ്​-ബൈലെയ്​ൻ റോഡ് - 6 ലക്ഷം, മംഗലത്ത് റോഡ് -10 ലക്ഷം, ചിറാക്കുഴി സബ് റോഡ് -5 ലക്ഷം, പള്ളിപ്പുറംചാൽ റോഡ് 10 ലക്ഷം, തറമാലി ബൈലെയ്​ൻ 1, 2 റോഡുകൾ -10 ലക്ഷം, കുന്നുകര ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെമൂല റോഡ് 4.8 ലക്ഷം, കൊല്ലാറ-വയലിക്കാട് റോഡ് -7 ലക്ഷം, കുമ്പുടിശ്ശേരി - 4.2 ലക്ഷം, കടുവേലിപ്പാടം റോഡ് -8.4 ലക്ഷം, വേളാങ്കണ്ണി റോഡ് -10 ലക്ഷം, റേഷൻകട കവല -10ലക്ഷം, കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജ് റോഡ് -8 ലക്ഷം, ചിറക്കകം-പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജ് റോഡ് 6.22 ലക്ഷം, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ വലിയപറമ്പ് റോഡ് -10ലക്ഷം, കയന്‍റിക്കര സ്റ്റാൻഡേർഡ് കടവ് റോഡ് -7ലക്ഷം, കയന്‍റിക്കര സ്റ്റാൻഡേർഡ് കടവ് റോഡ്(ഗോപുരത്തിങ്കൽ) കരിവേലിക്കടവ് റോഡ് - 8 ലക്ഷം, ചാലിയേലി-അംഗൻവാടി റോഡ്-കുഞ്ഞുണ്ണിക്കര -10 ലക്ഷം, കളമശ്ശേരി നഗരസഭയി​​ലെ അഞ്ചാം വാർഡ് ഫെറി റോഡിന്‍റെ ബൈറോഡ് - 10 ലക്ഷം എന്നിങ്ങനെയാണ്​ ഫണ്ട്​ അനുവദിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.