പന്തപ്ര-കൂട്ടിക്കുളം പാലം വീതി കൂട്ടി നിർമിക്കാൻ 24 ലക്ഷത്തി​‍െൻറ പ്രത്യേക അനുമതി

പന്തപ്ര-കൂട്ടിക്കുളം പാലം വീതി കൂട്ടി നിർമിക്കാൻ 24 ലക്ഷത്തി​‍ൻെറ പ്രത്യേക അനുമതി കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിനെയും ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ മേട്നാപാറക്കുടി മാമലക്കണ്ടം റോഡിൽ പന്തപ്ര കോളനിക്ക്​ സമീപമുള്ള കൂട്ടിക്കുളം പാലം വീതി കൂട്ടി നിർമിക്കാൻ 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി ആന്‍റണി ജോൺ എം.എൽ.എ. പാലത്തിന് വീതി കൂട്ടുന്നതിന് ആസ്തി വികസന ഫണ്ടിൽനിന്ന്​ 13 ലക്ഷം രൂപ അനുവദിച്ച് നിർമാണം ആരംഭിച്ചപ്പോൾ 2018 ൽ ഉണ്ടായ പ്രളയത്തി‍ൻെറ ഭാഗമായി ചെയ്ത പ്രവർത്തിക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. തുടർന്ന് പാലം വീതി കൂട്ടാൻ കൂടുതൽ തുക വേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി നൽകിയത്. ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് 24 ലക്ഷം രൂപ വിനിയോഗിക്കുന്നത്. കെ.എസ്.ആർ.ടി.സി യുടെ ജംഗിൾ സഫാരിയടക്കം നിരവധിയായ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രസ്തുത റോഡിലെ പാലത്തിന് വീതി കൂട്ടുന്നതോടെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം സുഗമമാകുമെന്നും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.