Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 12:06 AM GMT Updated On
date_range 7 Feb 2022 12:06 AM GMTപന്തപ്ര-കൂട്ടിക്കുളം പാലം വീതി കൂട്ടി നിർമിക്കാൻ 24 ലക്ഷത്തിെൻറ പ്രത്യേക അനുമതി
text_fieldsbookmark_border
പന്തപ്ര-കൂട്ടിക്കുളം പാലം വീതി കൂട്ടി നിർമിക്കാൻ 24 ലക്ഷത്തിൻെറ പ്രത്യേക അനുമതി കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിനെയും ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ മേട്നാപാറക്കുടി മാമലക്കണ്ടം റോഡിൽ പന്തപ്ര കോളനിക്ക് സമീപമുള്ള കൂട്ടിക്കുളം പാലം വീതി കൂട്ടി നിർമിക്കാൻ 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി ആന്റണി ജോൺ എം.എൽ.എ. പാലത്തിന് വീതി കൂട്ടുന്നതിന് ആസ്തി വികസന ഫണ്ടിൽനിന്ന് 13 ലക്ഷം രൂപ അനുവദിച്ച് നിർമാണം ആരംഭിച്ചപ്പോൾ 2018 ൽ ഉണ്ടായ പ്രളയത്തിൻെറ ഭാഗമായി ചെയ്ത പ്രവർത്തിക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. തുടർന്ന് പാലം വീതി കൂട്ടാൻ കൂടുതൽ തുക വേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി നൽകിയത്. ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് 24 ലക്ഷം രൂപ വിനിയോഗിക്കുന്നത്. കെ.എസ്.ആർ.ടി.സി യുടെ ജംഗിൾ സഫാരിയടക്കം നിരവധിയായ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രസ്തുത റോഡിലെ പാലത്തിന് വീതി കൂട്ടുന്നതോടെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം സുഗമമാകുമെന്നും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story