പുല്ലുവഴി-കല്ലില്‍ റോഡിന് 2.24 കോടിയുടെ ഭരണാനുമതി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകളിലൊന്നായ പുല്ലുവഴി- കല്ലില്‍ റോഡ് ബി.എം ആൻഡ്​ ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതിന് 2.24 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. 2017ല്‍ അനുവദിച്ച 1.25 കോടി ചെലവഴിച്ച് നാല് കി.മീ. ദൂരം നവീകരിച്ചിരുന്നു. പുല്ലുവഴി ഭാഗത്തു​നിന്ന് ആരംഭിച്ച് കല്ലില്‍ ജങ്ഷനില്‍ അവസാനിക്കുന്ന റോഡ് ദേശീയ നിലവാരത്തില്‍ നവീകരിക്കുന്നതോടെ മേതല ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്ക് എം.സി റോഡിലേക്കും ജില്ലയിലെ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമായ കല്ലില്‍ ക്ഷേത്രത്തിലേക്കും എളുപ്പത്തില്‍ എത്താനാകും. സാങ്കേതികാനുമതി ലഭ്യമാക്കി അടിയന്തരമായി ടെന്‍ഡര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് എം.എല്‍.എ നിർദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.