ഓപറേഷൻ ഡെസിബൽ; 220 ബസിനെതിരെ കേസ് കാക്കനാട്: എറണാകുളം നഗരത്തിൽ നടന്ന എയർ ഹോൺ വേട്ടയിൽ കുടുങ്ങിയത് 220 ബസ്. ഓപറേഷൻ ഡെസിബൽ എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും ബസുകൾ അടക്കം 300ഓളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തത്. ഇവയിൽ ഏറെയും സ്വകാര്യബസുകളാണ്. നിരോധനമുള്ള എയർഹോൺ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങൾ നിരവധി അപകടങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. ബസുകളിൽ ഇവ ഉപയോഗിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് എറണാകുളം ആർ.ടി.ഓഫിസ് പരിധിയിലെ വിവിധ സബ് ആർ.ടി. ഓഫിസുകളും എറണാകുളം എൻഫോഴ്സ്മൻെറ് ആർ.ടി.ഓക്ക് കീഴിലെ വിവിധ സ്ക്വാഡുകളും പരിശോധനക്കിറങ്ങിയത്. കേസെടുത്ത 220ഓളം വാഹനങ്ങൾ എയർഹോൺ അഴിച്ചുമാറ്റി വാഹനം ഹാജരാക്കിയശേഷം പിഴയും അടക്കേണ്ടി വരും. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടന്ന പരിശോധനയിൽ 65,000 രൂപയോളം പിഴയായും ഈടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.