ജെയിന്‍ ഓണ്‍ലൈന്‍ തൊഴില്‍ മേള മാര്‍ച്ച് 21ന്

കൊച്ചി: പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി സർവകലാശാലയുടെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഈ മാസം 21ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കും. കോമേഴ്‌സ്, മാനേജ്‌മെന്റ്, സയന്‍സ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, എൻജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദമുള്ള ഒരു ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്‍ഫോസിസ്, കാപ്‌ജെമിനി, ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച്, വിസ്‌ട്രോണ്‍, മെട്രോ, എ.എന്‍.ഇസെഡ് ബാങ്ക്, നിപ്പോണ്‍ ടൊയോട്ട, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മുത്തൂറ്റ് മൈക്രോഫിന്‍, മലബാര്‍ ഗോള്‍ഡ്, ഡെക്കാത്‌ലണ്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഇതിനു പുറമെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളായ ഡന്‍സോ, ബിഗ് ബാസ്‌കറ്റ്, അപ്‌ഗ്രേഡ്, കള്‍ട്ട്ഫിറ്റ്, നോ ബ്രോക്കര്‍ എന്നിവയും പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ലക്ഷ്യം കൈവരിക്കാനുള്ള ചവിട്ടുപടിയായി പ്രവര്‍ത്തിക്കാന്‍ തുടക്കകാലം മുതല്‍ തന്നെ ജെയിന്‍ ഗ്രൂപ് ശ്രമിച്ചിട്ടുണ്ടെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജ് സിങ്​ പറഞ്ഞു. തൊഴില്‍ മേളയെക്കുറിച്ചും രജിസ്‌ട്രേഷന്‍ വിവരങ്ങളും അറിയാന്‍ https://onlinejain.com/connect-to-careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.