കുസാറ്റ് സി-സിസ് (സയന്‍സ് പാര്‍ക്ക്) 21ന്​ തുറക്കും

കളമശ്ശേരി: സ്‌കൂള്‍ കുട്ടികള്‍ക്ക് ശാസ്ത്രാഭിരുചി വളര്‍ത്താൻ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെന്‍റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി (സി-സിസ്) 21ന് പ്രവര്‍ത്തനം പുനരാരംഭിക്കും. കുട്ടികള്‍ക്കുള്ള ഒരുദിവസത്തെ വണ്‍ഡേ അറ്റാച്ച്‌മെന്‍റ്​ പ്രോഗ്രാം (ഒ.ഡി.എ.പി) ആണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. പങ്കെടുക്കാന്‍ താൽപര്യമുള്ള സ്‌കൂളുകള്‍ക്ക് ഈ മാസം 15 മുതല്‍ നിശ്ചിത ഫീസ് നല്‍കി ബുക്ക് ചെയ്യണം. വിവരങ്ങൾക്ക്​: ഫോൺ: 9188219863, ഇ-മെയിൽ: csiscusat@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.