സാന്ത്വന സ്പർശം 2021; വിതരണം ചെയ്തത് 1.20 കോടിയുടെ ധനസഹായം

ആലുവ: ജില്ലയിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 പരാതിപരിഹാര അദാലത്തി​ൻെറ രണ്ടാംദിവസം 1881 പരാതികളിൽ പരിഹാരം കണ്ടെത്തി. വിവിധ പരാതികളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്​ 61.40 ലക്ഷം രൂപയുടെ ധനസഹായമാണ് രണ്ടാംദിവസം അനുവദിച്ചത്. പറവൂർ താലൂക്കിൽ 36 ലക്ഷം രൂപയുടെയും ആലുവ താലൂക്കിൽ 25 ലക്ഷം രൂപയുടെയും ധനസഹായം വിതരണം ചെയ്തു. അർഹരായ 132 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. വിവിധ ബാങ്ക് വായ്പകളിൽ പലിശയിളവുകൾ അനുവദിച്ചതിന് പുറമേ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളിൽ പരിഹാരം കണ്ടെത്താൻ അദാലത്തിൽ സാധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായം ഒരാഴ്ചക്കുള്ളിൽ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കും. എസ്. ശർമ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ല കലക്ടർ എസ്. സുഹാസ്, എസ്.പി കെ. കാർത്തിക്, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ സന്നിഹിതരായിരുന്നു. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളെ ഉൾപ്പെടുത്തിയുള്ള പരാതി പരിഹാര അദാലത് വ്യാഴാഴ്ച കോതമംഗത്ത് നടക്കും. EA YAS 4 U C COLLEGE ആലുവ യു.സി കോളജിൽ നടന്ന ആലുവ, പറവൂർ താലൂക്കുകളിലെ സാന്ത്വന സ്പർശം 2021 പരാതിപരിഹാര അദാലത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.