വിഷു വിപണിയിലേക്ക് 20 ടൺ കണിവെള്ളരി

കോതമംഗലം: വിഷുവിപണിയിലേക്ക് 20 ടൺ കണി വെള്ളരിയുമായി പൈങ്ങോട്ടൂരിലെ കാർഷിക കൂട്ടായ്മ. പൈങ്ങോട്ടൂർ കൃഷിഭവനിലെ സമൃദ്ധി പച്ചക്കറി ക്ലസ്റ്റർ അംഗങ്ങളും കടവൂർ സ്വദേശികളുമായ ജേക്കബ് പുള്ളോലിക്കൽ, രാജു മുള്ളൻപുറത്ത്, ബിനു പുളിച്ചാലിൽ എന്നിവരാണ്‌ നെൽ കൃഷിക്കുശേഷം വെള്ളരി കൃഷിയിറക്കി വിജയം കണ്ടത്. പൈങ്ങോട്ടൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് നടത്തിയ വെള്ളരി കൃഷി വൻ വിജയമാവുകയായിരുന്നു. വരും വർഷങ്ങളിലും വെള്ളരി കൃഷി തുടർന്നും നടത്താനുള്ള ശ്രമത്തിലാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.