സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് 1975 പരാതികൾ

കൊച്ചി: സംസ്ഥാന സര്‍ക്കാറി​ൻെറ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിൽ ഞായറാഴ്ച വരെ ജില്ലയിൽ ലഭിച്ചത് 1975 പരാതികൾ. ഇതിൽ 1638 പരാതികൾ വിവിധ വകുപ്പുകളിലേക്ക് അയച്ചു. 84 പരാതികൾ തീർപ്പാക്കി. 240 പരാതികളിൽ നടപടികൾ പുരോഗമിക്കുകയാണ്. ഈ മാസം 15, 16, 18 തീയതികളിലാണ് അദാലത്. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, ജി. സുധാകരൻ, ഇ.പി. ജയരാജൻ എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകുന്നത്. 15 ന് എറണാകുളം ടൗൺ ഹാളിൽ കൊച്ചി, കണയന്നൂർ താലൂക്ക് പരിധിയിലെ പരാതികൾ പരിഗണിക്കും. 16ന് ആലുവ യു.സി കോളജിൽ ആലുവ, പറവൂർ താലൂക്കുകളിലെ പരാതികളും 18ന് കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ ​െവച്ച് കോതമംഗലം മൂവാറ്റുപുഴ കുന്നത്തുനാട് താലൂക്കുകളിലെ പരാതികളും പരിഗണിക്കും. പരാതികള്‍ ഈ മാസം ഇന്നുകൂടി നൽകാം. പ്രളയം, ലൈഫ് മിഷന്‍, പൊലീസുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, കലക്ടറേറ്റിലോ, താലൂക്കിലോ, വില്ലേജ് ഓഫിസുകളിലോ നേരിട്ടെത്തിയും സമർപ്പിക്കാം. അദാലത്തില്‍ നേരത്തേ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. പരാതിക്കാര​ൻെറ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൃത്യമായി പരാതിയിൽ രേഖപ്പെടുത്തിയിരിക്കണം. പരാതിക്കാരന് നേരിട്ടും ഓൺലൈനായും അപേക്ഷകൾ നൽകാം. സ്വന്തം നിലയിൽ പരാതി സമർപ്പിക്കാൻ www.cmo.kerala.gov.in എന്ന വെബ് സൈറ്റോ, സി.എം. ഡി.ആർ.എഫ് വെബ് സൈറ്റോ സന്ദർശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.