കൊച്ചി: കേരള ചരിത്ര കോണ്‍ഗ്രസിന്റെ ആറാമത് വാര്‍ഷിക അന്തര്‍ദേശീയ സെഷന്‍ 16, 17, 18 തീയതികളിലായി കൊച്ചി സെന്റ് തെരേസാസ് കോളജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. 16ന് രാവിലെ പത്തിന് ജെ.എന്‍.യു പ്രഫസറായിരുന്ന ഡോ. മാധവന്‍ കെ. പാലാട്ട് ഉദ്ഘാടനം ചെയ്യും. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിക്കും. മൂന്നുഘട്ടമായി നടക്കുന്ന സെഷന്റെ അടുത്ത രണ്ട് സെഷനുകള്‍ തിരുവനന്തപുരത്തും തിരൂരങ്ങാടിയിലുമായി നടക്കും. ഇതോടനുബന്ധിച്ച് കൊച്ചിക്കാരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഓര്‍മചരിത്രങ്ങള്‍ സമാഹരിച്ച് വാമൊഴി-ഓര്‍മ ചരിത്ര ആര്‍ക്കൈവ്‌സ് നിര്‍മിക്കാനായി കൊച്ചിന്‍ ടാക്കീസ് പദ്ധതിയൊരുക്കിയിട്ടുണ്ട്. കേരള ചരിത്ര കോണ്‍ഗ്രസിന്റെ സഹകരണത്തോടെ എറണാകുളം സെന്റ് തെരേസാസ് കോളജ് ചരിത്രവിഭാഗമാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. വാർത്തസമ്മേളനത്തില്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിസി മാത്യു, കേരള ചരിത്ര കോണ്‍ഗ്രസ് ലോക്കല്‍ സെക്രട്ടറി ഡോ. വിനീത ടി. തരകന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.