ജീവനക്കാരില്ല, കാഷ്യറില്ല വിശ്വാസം സമ്പാദ്യമാക്കിയ ജനകീയ കട 150ാം ദിവസം പിന്നിട്ടു

വരാപ്പുഴ: നിത്യോപയോഗ സാധനങ്ങളും നാടൻ പച്ചക്കറികളും വാങ്ങാൻ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങായ കാഷ്യറില്ലാക്കട 150 ദിവസം പിന്നിട്ടു. കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ് സൻെറ് ജോസഫ് ബോയ്സ് ഹോസ്​റ്റൽ വിദ്യാർഥികൾ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികൾ വിപണനം നടത്തുന്നതിന്​ ആരംഭിച്ച കാഷ്യറില്ലാക്കടയാണ് 150 ദിവസം പിന്നിട്ടിരിക്കുന്നത്. കടയിൽ വെച്ച പെട്ടിയിൽ ഇഷ്​ടമുള്ള തുക നിക്ഷേപിച്ച് ആവശ്യമുള്ള പച്ചക്കറികൾ എടുക്കാം. വിലവിവരപ്പട്ടികയോ കാശ് വാങ്ങാൻ ആളോ ഉണ്ടാകില്ല. കാശിട്ടില്ലെങ്കിലും ആരും ചോദിക്കുകയുമില്ല. കൂനമ്മാവ് സൻെറ്​ ഫിലോമിനാസ് ചർച് അങ്കണത്തിലെ നാല്​ ഏക്കറിലാണ് കുട്ടികൾ കൃഷി ചെയ്യുന്നത്. കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവ​ൻെറ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്. കടയുടെ 150ാം ദിവസത്തെ വിപണനോദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി കൃഷി ഓഫിസർ കെ.സി. റൈഹാന, ബോയ്സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫ്, കൃഷി അസി. എസ്.കെ. ഷിനു എന്നിവർ സംസാരിച്ചു. പടം EA PVR jeevanakkarillatha 2 കൂനമ്മാവ് സൻെറ്​ ജോസഫ് ബോയ്സ് ഹോസ്​റ്റലിലെ കാഷ്യറില്ലാക്കടയിലെ 150ാം ദിവസത്തെ വിപണനോദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം യേശുദാസ് പറപ്പിള്ളി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.