കാക്കനാട് റോളിങ് ഹാഫ് മാരത്തൺ 15 ന്

കൊച്ചി: സേവ് സോയിൽ എന്ന സന്ദേശമുയർത്തി കാക്കനാട് പി.ബി ചലഞ്ചേഴ്‌സ് നേതൃത്വത്തിൽ കാക്കനാട് റോളിങ് ഹിൽ ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നു. 15ന് രാവിലെ 9.30ന് ഇൻഫോ പാർക്ക് റോഡിൽനിന്ന്​ ആരംഭിക്കുന്ന മരത്തണിൽ കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിൽനിന്നുമായി ഇരുനൂറോളം കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സരത്തിൽ പുരുഷ, വനിത വിഭാഗങ്ങളിലായി നാലുവീതം കാറ്റഗറി ഉണ്ടാകും, വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. ഇതിന് പുറമെ വളർന്നുവരുന്ന ആറ് കായിക പ്രതിഭകൾക്ക് പതിനായിരം രൂപ വീതം ധനസഹായവും നൽകുമെന്ന്​ അവർ പറഞ്ഞു. ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 20 വയസ്സിൽ താഴെയുള്ള ഓട്ടക്കാരിൽനിന്ന്​ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 12 ന് മുമ്പ്​ അപേക്ഷിക്കണം. വാർത്തസമ്മേളനത്തിൽ പ്രദീപ്കുമാർ മേനോൻ, ബിനീഷ് തോമസ്, പോൾ പടിഞ്ഞാറേക്കര എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.