തുറന്ന പാലം വീണ്ടും അടച്ചു; ഔദ്യോഗിക ഉദ്ഘാടനം 12ന്

പള്ളിക്കര: ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്ന പാലം ഔ​േദ്യാഗിക ഉദ്ഘാടനത്തിനായി വീണ്ടും അടച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവിയോടനുബന്ധിച്ചാണ്​ ബാരിക്കേട്​ ഉപയോഗിച്ച്​ തടഞ്ഞു​െവച്ചിരുന്ന പാലം തുറന്ന് കൊടുത്തത്. എന്നാല്‍, വീണ്ടും തിങ്കളാഴ്​ച വൈകീ​ട്ടോടെയാണ്​ അടച്ചത്. 12ന് മന്ത്രി മുഹമ്മദ് റിയാസ് ഔദ്യോഗികമായി നാടിന് സമര്‍പ്പിക്കുമെന്നാണ്​ പറയുന്നത്​. വര്‍ഷങ്ങളായി മാഞ്ചേരിക്കുഴി നിവാസികള്‍ ആഗ്രഹിച്ചിരുന്ന പാലത്തി​ൻെറ നിർമാണം പൂര്‍ത്തീകരിച്ചിരു​െന്നങ്കിലും തുറന്ന് കൊടുത്തിരുന്നില്ല. വീണ്ടും പാലം അടച്ചതില്‍ പടിഞ്ഞാറെ മോറക്കാലയിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരുകാലത്ത് കുന്നത്തുനാട് പഞ്ചായത്തിലെ ഏറ്റവും ഒറ്റപ്പെട്ടുകിടന്ന പ്രദേശമാണ് മാഞ്ചേരിക്കുഴി. പടം. വീണ്ടും അടച്ച മാഞ്ചേരിക്കുഴി പാലം (em palli 1 palam)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.