വിജയകുമാർ വധം; 12 പ്രതികളെ വെറുതെ വിട്ടു

കൊച്ചി: കടവന്ത്ര വിജയകുമാർ വധക്കേസിലെ 12 പ്രതികളെ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി വെറുതെ വിട്ടു. കടവന്ത്ര സ്വദേശികളായ ലിബിൻ, പ്രവീൺ, കൃഷ്​ണകുമാർ, ജീജോ, മിഥുൻ, വിപിൻ, സാബു, വൈറ്റില സ്വദേശി വെട്ടിൽ സുരേഷ്, ചേർത്തല സ്വദേശികളായ ഷൈൻ , സിബിച്ചൻ, ഏരൂർ സ്വദേശി ജോമോൻ എന്നിവരെയാണ് കോടതി വിട്ടയച്ചത്. ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്​. മരണപ്പെട്ട ബാബു എന്ന വിജയകുമാറിനെ മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് ആരോപണം. 2007 മേയ് 18 നാണ്​ കേസിനാസ്​പദമായ സംഭവം. ഒന്ന് മുതൽ 10 വരെയുള്ള പ്രതികൾ ഓട്ടോയിലും കാറിലും വിജയകുമാറി​ൻെറ സുഹൃത്തി​ന്‍റെ വീട്ടിലേക്ക്​ മാരകായുധങ്ങളുമായി അതിക്രമിച്ച്​ കയറി കൊലപ്പെടുത്തിയെന്നാണ്​ കേസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.