വൈപ്പിൻ: കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായ 11 റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി നാലുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും റോഡുകൾക്ക് തുക അനുവദിച്ചിട്ടുണ്ട്. 2021-22ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ. പള്ളിപ്പുറം പഞ്ചായത്തിലെ വാർഡ് 22ൽ വീരപ്പൻചിറ നടപ്പാതയുടെ പുനരുദ്ധാരണത്തിന് 10 ലക്ഷം, വാർഡ് 21ലെ കോൺവെന്‍റ് റോഡിന് 10 ലക്ഷം, 20ലെ കൊട്ടിക്കൽ ബീച്ച് ലിങ്ക് റോഡ്, സെൻട്രൽ ബീച്ച് റോഡ് എന്നിവക്ക് എട്ടുലക്ഷം, കുഴുപ്പിള്ളി പഞ്ചായത്തിലെ വാർഡ് ഏഴിലെ സെമിത്തേരി റോഡിന് എട്ടുലക്ഷം, നായരമ്പലം പഞ്ചായത്തിലെ വാർഡ് രണ്ടിലെ തയ്യഴത്ത് റോഡിന് 10 ലക്ഷം, എടവനക്കാട് പഞ്ചായത്തിലെ വാർഡ് 11 എ.ഇ ഓഫിസ് റോഡിന് 10 ലക്ഷം, ഞാറക്കൽ പഞ്ചായത്തിലെ വാർഡ് അഞ്ചിൽ വൈദ്യർ റോഡിന് 10 ലക്ഷം, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വാർഡ് 16ൽ പരുത്തിക്കടവ് സ്റ്റോപ്പിന് പടിഞ്ഞാറ് റോഡിന് 10 ലക്ഷം, വാർഡ് 10ലെ കാട്ടാശ്ശേരി റോഡിന് 10 ലക്ഷം, മുളവുകാട് പഞ്ചായത്ത് വാർഡ് രണ്ടിലെ കപ്ലാട്ട് റോഡിന് എട്ടുലക്ഷം, കടമക്കുടി പഞ്ചായത്ത് വാർഡ് മൂന്നിലെ മടത്തിപറമ്പിൽ-കാനപ്പിള്ളി റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.