ബി.പി.സി.എൽ 108.27 കോടി ലാഭവിഹിതം കൈമാറി

പള്ളിക്കര: കേരളത്തിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) 2021 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തേക്കുള്ള അന്തിമ ലാഭവിഹിതമായി കേരള സര്‍ക്കാറിന് 108.27 കോടി കൈമാറി. അന്തിമ ലാഭവിഹിതത്തിനായുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് മന്ത്രിമാരായ പി. രാജീവ്, എം.വി. ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്സി. ഡയറക്​ടര്‍ സഞ്ജയ് ഖന്നയില്‍നിന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. പി.വി. ശ്രീനിജിന്‍ എം.എല്‍.എ, ബി.പി.സി.എല്‍ സെക്​ഷന്‍ മാനേജര്‍മാരായ കുര്യന്‍ പി. ആലപ്പാട്ട് (എച്ച്.ആര്‍), ഗീത അയ്യര്‍ (ഫിനാന്‍സ്), കണ്ണബീരാന്‍ (റീട്ടെയില്‍), ജോര്‍ജ് തോമസ് (പി.ആര്‍ & അഡ്മിന്‍), വിനോദ് ടി. മാത്യു (അഡ്മിന്‍), കവിത മാത്യു (പി.ആര്‍) എന്നിവരും പങ്കെടുത്തു. നേര​േത്ത ബി.പി.സി.എല്‍ സര്‍ക്കാറിന് 39.20 കോടി ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ലാഭവിഹിതം 147.47 കോടിയാണ്. ഫോട്ടോ അടിക്കുറിപ്പ് (er palli 2 b.p.c.l): ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന, അന്തിമ ലാഭവിഹിതത്തിനായുള്ള 108.27 കോടിയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.