ദേശീയപാത വികസനം: സമരം106 ദിവസം പിന്നിട്ടു

വരാപ്പുഴ: റോഡ് വളച്ച് ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ എൻ.എച്ച് 66 തിരുമുപ്പം സമര സഹായസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സായാഹ്ന ധർണ 106 ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം നടന്ന ധർണ മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. 2006ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് രൂപകൽപന ചെയ്ത 30 മീറ്ററിൽ വളവുകൾ ഒഴിവാക്കിയുള്ള അലൈൻമൻെറ് അനുസരിച്ച് ഇരുവശത്തുനിന്നും 7.5 മീറ്റർ ഏറ്റെടുത്ത്​ റോഡ് വികസിപ്പിക്കാൻ അധികൃതർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീതിക്കുവേണ്ടിയുള്ള ഈ സമരത്തിന് പൂർണ പിന്തുണയെന്നും വിഷയം മുഖ്യമന്ത്രിയെയും മന്ത്രി രാജീവിനെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോമി ചന്ദനപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജസ്​റ്റിൻ ഇലഞ്ഞിക്കൽ, ഡാമിയൻ കുറുപ്പത്ത്, എൻ.കെ. അബ്ബാസ്, എൻ.കെ. കുഞ്ഞുമുഹമ്മദ്, ബാബു തിയാടി, രാജൻ തിരുമുപ്പം, എ.ഐ. സുരേഷ്, സിനു വർഗീസ്, സാഗർ, ജോളി പാലക്കപ്പറമ്പിൽ, ജോസഫ് ഈരകത്ത്, ഷാജൻ ബാവേലി, സെബാസ്​റ്റ്യൻ മുരിക്കുംതറ, ജോസി പാലാതുരുത്തി എന്നിവർ സംസാരിച്ചു. ER 2 nh samaram എൻ.എച്ച് 66 തിരുമുപ്പം സമര സഹായസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സായാഹ്ന ധർണ എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.