കോവിഡ് രോഗികൾ 1000ത്തിൽ താഴെ

കൊച്ചി: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 1000ത്തിൽ താഴെയെത്തി. 931 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിൽ 901 പേർ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരാണ്. ഉറവിടമറിയാത്തവർ 22 പേരും ആരോഗ്യ പ്രവർത്തകർ ആറു േപരും അന്തർ സംസ്ഥാന തൊഴിലാളികൾ മൂന്നു പേരുമുണ്ട്. 6.16 ശതമാനമാണ് ഇന്നലത്തെ രോഗസ്ഥിരീകരണ നിരക്ക്(ടി.പി.ആർ.) തൃക്കാക്കരയിലാണ് കൂടുതൽ പേർക്ക് കോവിഡ്് സ്ഥിരീകരിച്ചത്- 45 പേർ. തിരുമാറാടി-30, തൃപ്പൂണിത്തുറ -29, ഞാറക്കൽ- 26കോട്ടുവള്ളി -24, കളമശ്ശേരി -21,കോതമംഗലം -20 തുടങ്ങിയവയാണ് മറ്റിടങ്ങളിലെ രോഗികളുടെ എണ്ണം. 2088 പേർ പുതുതായി രോഗ മുക്തി നേടി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 12,054 ആണ്. കഴിഞ്ഞ നാലിനും കോവിഡ് രോഗികളുടെ എണ്ണം 1000ത്തിൽ താഴെ എത്തിയിരുന്നു. 920 പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.