പെൺകുട്ടിയെ പീഡിപ്പിച്ച കേസ്​; ​രണ്ടാനച്ഛന്​ 10 വർഷം കഠിന തടവ്​

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്​ 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. 2018 ജനുവരി ഏഴിനാണ്​ സംഭവം. കാലടി കാഞ്ഞൂർ സ്വദേശിയായ പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി വീടിനുസമീപത്തെ ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്​ കേസ്​. പോക്സോ കോടതി ജഡ്​ജി കെ. സോമനാണ്​ ശിക്ഷ വിധിച്ചത്​. കാലടി ഇൻസ്പെക്​ടർ സജി മർക്കോസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.