അക്ഷയപാത്രത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി: പ്രഫ. എം.കെ. സാനു ചെയർമാനായി പ്രവർത്തിക്കുന്ന ഫെയ്സ് ഫൗണ്ടേഷന്റെ ഭക്ഷ്യധാന്യ വിതരണ പദ്ധതി 'അക്ഷയ പാത്രം' ത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മാറാരോഗികൾ, ഓട്ടിസം ബാധിച്ച കുട്ടികളുള്ള വിധവകൾ, നിരാലംബർ എന്നിവരാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അരി, നിത്യോപയോഗ സാധനങ്ങൾ എന്നിവ എല്ലാ മാസവും ലഭിക്കും. അപേക്ഷകർ കണയന്നൂർ താലൂക്കിൽ സ്ഥിരതാമസക്കാരായിരിക്കണം. 2019ൽ തുടക്കം കുറിച്ച പദ്ധതിയിൽ 100 കുടുംബങ്ങൾ ഇപ്പോൾ ഗുണഭോക്താക്കളാണ്. അപേക്ഷ ഫോറം എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലെ ഫെയ്സ് ഓഫിസിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2022 മേയ് 31. ഫോൺ: 0484-487 6848

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.