ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുന്നു-നഗരസഭ അധ്യക്ഷ

തൃപ്പൂണിത്തുറ: നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് ചെയർപേഴ്സൻ രമ സന്തോഷ് പറഞ്ഞു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഫെബ്രുവരി പകുതിയോടെയാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 95 ശതമാനവും കാനകളും തോടുകളും 42 വാർഡുകളും ശുചീകരണം പൂർത്തീകരിച്ചു. ഇതിനിടയിൽ വേനൽമഴ ശക്തമായി പെയ്തിട്ടും നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാതിരുന്നത് ശുചീകരണ പ്രവർത്തനങ്ങളുടെ വിജയമാണ്. ആരോഗ്യ വിഭാഗം ജീവനക്കാരും കണ്ടിജന്‍റ് തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും രണ്ട് മാസമായി നടത്തുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന രാഷ്ട്രീയ പ്രഹസന നാടകത്തിനാണ് ബി.ജെ.പി അംഗങ്ങൾ ശ്രമിച്ചതെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും രമ സന്തോഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.