ശബ്​ദമലിനീകരണം നിർമാർജനം ചെയ്യണം -മന്ത്രി പി. രാജീവ്

കൊച്ചി: കാതുകള്‍ക്ക് പരിക്കും വേദനയും ഉണ്ടാക്കുന്ന തരത്തിലുള്ള എല്ലാവിധ ശബ്​ദങ്ങളും സമൂഹത്തിലെ എല്ലാ മേഖലകളില്‍നിന്നും നിര്‍മാര്‍ജനം ചെയ്യേണ്ടതാണെന്ന് മന്ത്രി പി. രാജീവ്. കൊച്ചി ഐ.എം.എ, ഐ.എം.എ നിസ്സ്, എ.ഒ.ഐ കൊച്ചി, ഐ.എ.പി കൊച്ചി സംഘടനകള്‍ സംയുക്തമായി സുരക്ഷിതശബ്ദം പൗരാവകാശം എന്ന സന്ദേശവുമായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സൈക്ലത്തണിന്റെ സമാപന സമ്മേളനം കളമശ്ശേരി എസ്.സി.എം.എസ് കോളജ് കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥിയായി. EC CYCLATHON സൈക്കിള്‍ റാലിയുടെ സമാപന സമ്മേളനം സുരക്ഷിത ശബ്​ദപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.