എൽ.ഡി.എഫ് ചരിത്ര വിജയം നേടും –രാമചന്ദ്രൻ കടന്നപ്പള്ളി

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ചരിത്ര വിജയം നേടുമെന്ന് കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്​ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. കോൺഗ്രസ്‌ (എസ്) തൃക്കാക്കര നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവർ സ്ഥാനാർഥിയെക്കുറിച്ചു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതിനെ മനസ്സിലാക്കാനുള്ള ശേഷി തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ (എസ്) ജില്ല പ്രസിഡന്റ്‌ ബി.എ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. ടി.വി. വർഗീസ്, മാത്യൂസ് കോലഞ്ചേരി, അനിൽ കാഞ്ഞിലി, വി.വി. സന്തോഷ്‌, കെ.ജെ. ബേസിൽ, ജൂബി എം. വർഗീസ്, കെ.എസ്. അനിൽ, ഐ. ഷിഹാബുദ്ദീൻ, പി.ജി. ഗോപി, പി. അജിത് കുമാർ, എൻ.ഐ. പൗലോസ്, വർഗീസ് മറ്റം, എസ്.വി. ദിനേശ്, ബൈജു കോട്ടക്കൽ, ടി.എസ്. ജോൺ, സന്തോഷ്‌ കാല തുടങ്ങിയവർ സസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.