എടത്തല ക്രിക്കറ്റ് ലീഗ്: ഡിഫെൻഡേഴ്​സ് എടത്തല ചാമ്പ്യന്മാർ

ആലുവ: എടത്തല ക്രിക്കറ്റ് ലീഗ് നാലാം സീസൺ കിരീടം ഡിഫെൻഡേഴ്​സ് എടത്തല കരസ്ഥമാക്കി. സോക്കർ സെവൻസ് കോമ്പാറ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ലീഗിൽ എടത്തലയിൽ നിന്നുള്ള 10 ടീമുകളാണ്​ മത്സരിച്ചത്​. ഫൈനലിൽ ഗോൾഡൻ സ്റ്റാർ എടത്തലയെയാണ് പരാജയപ്പെടുത്തിയത്. മികച്ച താരമായി ഗോൾഡൻ സ്റ്റാറിലെ സനീറിനെ തെരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി യദുവിനെയും ബൗളറായി അജുമലിനെയും വിക്കറ്റ് കീപ്പറായി അനുവിനെയും ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ഡിഫെൻഡേഴ്സിലെ ജിഷ്ണുവിനെയും തെരഞ്ഞെടുത്തു. പുരസ്‌കാര വിതരണം എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്സൽ കുഞ്ഞുമോൻ നിർവഹിച്ചു. ഡിഫെൻഡേഴ്​സ് ടീമിന് വേണ്ടി ടീം മാനേജർ മുഹമ്മദ് ഇർഫാനും അസി. മാനേജർ സാബിത്തും ഏറ്റുവാങ്ങി. ക്രിക്കറ്റ് ലീഗ് പ്രസിഡൻറ് അനസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ഷറഫുദ്ദീൻ നന്ദി പറഞ്ഞു. ക്യാപ്‌ഷൻ ea yas4 ecl എടത്തല ക്രിക്കറ്റ് ലീഗ് നാലാം സീസൺ കിരീടം നേടിയ ഡിഫെൻഡേഴ്​സ് എടത്തല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.