യുവാവിനെ ആക്രമിച്ചവരെ പിടികൂടണം -ഡി.വൈ.എഫ്.ഐ

പറവൂർ: കണ്ണൻകുളങ്ങര മുറിക്കൽ സിബിൻ ആന്‍റണിയെ (40) ആക്രമിച്ചവരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ ടൗൺ ഈസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. 24ന് രാത്രി 8.30ന് കണ്ണൻകുളങ്ങര ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിലായിരുന്നു സംഭവം. മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം സിബിനെ ആക്രമിക്കുകയായിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമനടപടി കൈക്കൊള്ളണമെന്ന് പ്രസിഡന്‍റ് കെ.വി. വിനിൽ, സെക്രട്ടറി നിവേദ് മധു എന്നിവർ ആവശ്യപ്പെട്ടു. ................. മാതൃദിനാഘോഷം പറവൂർ: പറവൂത്തറ പൊതുജന ഗ്രന്ഥശാല ആഭിമുഖ്യത്തിൽ മാതൃദിനം ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. ജിനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് ഇ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. പത്മനാഭൻ, വനിതവേദി പ്രസിഡന്‍റ് വി.കെ. ശ്രീദേവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.