കെ.ഇ.ഡബ്ല്യു.എസ്​.എ സംസ്ഥാന സമ്മേളനം

കൊച്ചി : കേരള ഇലക്​ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം 15ന് നടക്കും. തൃപുണിത്തുറ കുത്തമ്പലത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്​ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ്‌, പി.കെ. പീതാംബരൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘടന ഭാരവാഹികൾ വാർത്ത​സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എൻ.ബി. മധുസൂദനൻ, കെ.എൽ. വിനോദ്​ കുമാർ, ​സി.കെ. റെജി, ഇ.പി. സാജു, പി.ആർ. വാസുദേവൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.