കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയിൽ മരം വീണ് മൂന്ന് വീടുകൾക്ക് നാശം. തിങ്കളാഴ്ച പുലർച്ചയുണ്ടായ കാറ്റിലും മഴയിലുമാണ് മരങ്ങൾ വീണ് വീടുകൾ തകർന്നത്. കുട്ടമ്പുഴ, കൂവപ്പാറ കമ്പിപ്പാലം മണ്ണാറകുന്നേൽ ദിവാകരൻ, ചൊവ്വൂരാൻ റോസമ്മ, നൂറ് ഏക്കർ മേച്ചരി എൽദോസ് എന്നിവരുടെ വീടുകൾക്കാണ് കേടുപാട് പറ്റിയത്. ദിവാകരന്‍റെ വീടിന്‍റെ മുകളിലേക്കാണ് റബർമരം ഒടിഞ്ഞുവീണത്. ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് മേഞ്ഞ മേൽക്കൂര തകർന്നുവീണു. ഈ സമയം ദിവാകരനും ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നു. ഉറങ്ങുകയായിരുന്ന ദിവാകരന്‍റെ മകൻ ജിഷ്ണുവിന്‍റെ കാലിന് പരിക്കേറ്റു. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. EM KMGM 4 veed കാറ്റിൽ മരം വീണ് തകർന്ന വീടുകളിൽ ഒന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.