ശ്വസനനാളത്തിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കൊച്ചി: ശ്വസനനാളത്തിൽ മുലപ്പാൽ കുടുങ്ങി അബോധാവസ്ഥയിലായ പിഞ്ചുകുഞ്ഞ് മരിച്ചു. എറണാകുളം ചളിക്കവട്ടത്ത് താമസിക്കുന്ന മുനീറിന്റെ മകൻ 40 ദിവസം പ്രായമുള്ള അർമാനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പതിവുപോലെ രാത്രി പാൽകൊടുത്തശേഷം മാതാവ് കുഞ്ഞിനെ ഉറക്കാൻ കിടത്തിയിരുന്നു. പാതിരാത്രിയോടെ കുട്ടിയെ അബോധാവസ്ഥയിൽകണ്ട് മാതാപിതാക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ കുടുങ്ങിയുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നാണ്​ പ്രാഥമികനിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.