കൂടുതൽ ആവേശത്തോടെ യു.ഡി.എഫ്

കാക്കനാട്: നിറഞ്ഞ ചിരിയുമായി വോട്ടർമാരുടെ മനസ്സ്​ കവർന്ന് ഉമ തോമസ്. പ്രചാരണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ ആവേശത്തോടെയാണ് സ്ഥാനാർഥിയെ പ്രവർത്തകർ വരവേൽക്കുന്നത്. വെള്ളിയാഴ്ച രാവിലെ ചങ്ങനാശ്ശേരി പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചാണ് പ്രചാരണത്തിന് തുടക്കംകുറിച്ചത്. പിന്നീട് കാക്കനാട് മേഖലയിലായിരുന്നു പര്യടനം. കാക്കനാട്, വാഴക്കാല, ഇടച്ചിറ പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും വോട്ടഭ്യര്‍ഥന നടത്തി. മണ്ഡലത്തിലെ ചില മരണവീടുകള്‍ സന്ദര്‍ശിക്കുകയുംചെയ്തു. വൈകീട്ട്​ തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എല്‍.എ കണ്‍വെന്‍ഷൻ ഉദ്ഘാടനംചെയ്തു. യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി എത്തുംമുമ്പേ മറ്റു പ്രദേശങ്ങളില്‍ പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും. ഫോട്ടോ: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് പ്രചാരണത്തിനിടെ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.