കാന്‍റീൻ അടച്ചിട്ട് രണ്ടുമാസം; ദുരിതത്തിലായി രോഗികളും ജീവനക്കാരും

തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിലെ കാന്‍റീൻ പ്രവര്‍ത്തിക്കാത്തതുമൂലം രോഗികളും ജീവനക്കാരും ദുരിതത്തിൽ. രണ്ടു മാസത്തിലധികമായി ആശുപത്രിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന കാന്‍റീ‍ൻെറ പ്രവര്‍ത്തനം നിലച്ചിട്ട്. നിലവില്‍ കരാറെടുത്തിരുന്നവരുടെ കാലാവധി കഴിഞ്ഞതോടെ പുതിയ ക്വട്ടേഷന്‍ വിളിക്കുകയും എന്നാല്‍ ആരും എത്താതായതോടെയാണ് പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായത്. ആശുപത്രി പ്രവര്‍ത്തനസമയത്ത് ജോലിയിലുള്ളവര്‍ക്ക് യൂനിഫോമില്‍ ഗേറ്റിന് പുറത്തേക്ക് കടക്കാന്‍ അനുവാദമില്ലാത്തതിനാല്‍ പുറത്തെ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാനും സാധിക്കില്ല. ഹോസ്റ്റലിലും മറ്റും താമസിച്ച്​ ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തിനുള്ള ആശ്രയം കാന്‍റീനായിരുന്നു. ദിവസേന പുറത്തുനിന്ന്​ കഴിക്കാനുള്ള സാമ്പത്തിക ചെലവ് അധികമാണെന്നതും വെല്ലുവിളിയാണെന്ന് ജീവനക്കാര്‍ പറയുന്നു. എത്രയും വേഗം കാന്‍റീന്‍ പ്രവര്‍ത്തനക്ഷമമാക്കി ജീവനക്കാരുടെയും രോഗികളുടെയും ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം. കോവിഡ് വ്യാപനത്തിനുമുമ്പ് കരാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിച്ച നിലവിലെ കരാറുകാരന് ലോക്ഡൗണും കോവിഡ് വ്യാപനവും രൂക്ഷമായതോടെ പ്രതിസന്ധിയിലായി. ഇതോടെ നിലവില്‍ നല്‍കിക്കൊണ്ടിരുന്ന വാടകയില്‍ കുടിശ്ശിക വന്നതോടെയാണ് പുതിയ ക്വട്ടേഷന്‍ വിളിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. രണ്ടുപ്രാവശ്യം ടെന്‍ഡര്‍ ക്ഷണിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നതായും എന്നാല്‍ ആവശ്യപ്പെടുന്ന തുക വാടകയിനത്തില്‍ കരാറുകാര്‍ ടെന്‍ഡറില്‍ കാണിക്കാതിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതര്‍. EC-TPRA-5 Hospital Canteen പ്രവര്‍ത്തനം നിലച്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ കാന്‍റീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.