കാക്കനാട്: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ സജീവമായി തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി അങ്കണത്തിലായിരുന്നു സ്ഥാനാർഥിയുടെ ആദ്യ സന്ദർശനം. മന്ത്രി പി. രാജീവ്, എം. സ്വരാജ്, ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പുനർനിർമാണം കഴിഞ്ഞ പള്ളിയുടെ ആശീർവാദ ചടങ്ങിനെത്തിയവർ കൗതുകത്തോടെയായിരുന്നു സ്ഥാനാർഥിയെ വരവേറ്റത്. തുടർന്ന് തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി എൻ.ജി.ഒ ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച പ്രകടനത്തിനൊപ്പം ഡോക്ടർ അണിചേർന്നു. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ കാക്കനാട് ജങ്‌ഷനിലും ഇടച്ചിറയിലുമെത്തി വോട്ടർമാരെ കണ്ടു. തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി വാഴക്കാലയിൽ സംഘടിപ്പിച്ച പ്രകടനത്തിലും പങ്കാളിയായി. ഫോട്ടോ: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫ് പര്യടനത്തിനിടയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.