പെരുന്നാളിന്​ കൊടിയേറി

തൃപ്പൂണിത്തുറ: ജോര്‍ജിയന്‍ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന്​ തുടക്കമായി. രാവിലെ കുര്‍ബാനയെ തുടര്‍ന്ന് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് കൊടി ഉയര്‍ത്തി. വെള്ളിയാഴ്ച രാവിലെ 6:30ന് പ്രഭാത പ്രാർഥനയും ഏഴിന് കുര്‍ബാനയും ആറിന് സന്ധ്യാപ്രാർഥനയും തുടര്‍ന്ന് ഇരുമ്പനം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്ച 5:30ന് പ്രഭാത പ്രാർഥന. ആറിന് നടക്കുന്ന കുര്‍ബാനക്ക് ബെന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍ കാര്‍മികത്വം വഹിക്കും. EC-TPRA-1 Karingachira കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന്​ തുടക്കമിട്ട് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് കൊടി ഉയര്‍ത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.