കാറിന്‍റെ ചില്ല് തകർത്ത് മോഷണശ്രമം; പ്രതി പിടിയിൽ

തൃപ്പൂണിത്തുറ: കാറിന്‍റെ ചില്ല് തകർത്ത് മോഷണശ്രമം നടത്തുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇതര സംസ്ഥാനക്കാരനായ സുനി (26) എന്നയാളെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടേകാലോടെയാണ് സംഭവം. മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ പ്രൊഡ്യൂസർ അനീഷ് ആർ. നായരുടേതായിരുന്നു കാർ. പേട്ട പെട്രോൾ പമ്പിനുസമീപം റോഡരികിൽ പാർക്ക് ചെയ്തശേഷം കാറുടമ നീങ്ങിയ നേരത്തായിരുന്നു മോഷണശ്രമം. കാറിന്‍റെ പിൻവശത്തെ ഡോർ ഗ്ലാസ് കല്ല് കൊണ്ട് ഇടിച്ചുപൊട്ടിച്ചശേഷം ​കൈയിട്ട് പിൻസീറ്റ് മറിച്ചിട്ട് അകത്തിരുന്ന ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെ സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തിയശേഷം മരട് പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിന് അര മണിക്കൂർ മുമ്പ് സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു വാഹനത്തിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു. സംശയം തോന്നി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയും മാനസികാസ്വസ്ഥത പ്രകടിപ്പിച്ച ഇയാൾക്ക് ഭക്ഷണം വാങ്ങി നൽകിയശേഷം പറഞ്ഞയക്കുകയായിരുന്നെന്നും മരട് പൊലീസ് പറഞ്ഞു. ഒരു തിരിച്ചറിയൽ രേഖയുമില്ലാത്തതിനാൽ വൈദ്യപരിശോധനക്കുശേഷം ഇയാളെ ഏതെങ്കിലും സർക്കാർ ഷെൽറ്റർ ഹോമിലേക്ക് മാറ്റുമെന്ന്​ പൊലീസ് അറിയിച്ചു. EC-TPRA-3 Theft മോഷണശ്രമം നടത്തിയ കാറിന്‍റെ ചില്ല് തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.