കളമശ്ശേരി: അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുന്ന ഫാക്ട് ടൗൺഷിപ് സ്കൂളിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. വകുപ്പിന് കീഴിലെ നൈപുണ്യവികസന കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലമാണോയെന്ന പരിശോധനക്കാണ് സംഘം സ്കൂൾ സന്ദർശിച്ചത്. സാങ്കേതിക വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടർ കെ.എൻ. രമേശ്, സിറ്റർ ഡെപ്യൂട്ടി ഡയറക്ടർ എ.എസ്. ചന്ദ്രകാന്ത, പ്രിൻസിപ്പൽ ഗീതാകുമാരി എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോർട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകും. ഫാക്ട് മാനേജ്മെന്‍റ് പ്രതിനിധികൾ, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ എന്നിവർ എത്തിയിരുന്നു. 30 വർഷത്തെ പാട്ടത്തിന് വിട്ടുനൽകാനാണ് ഫാക്ട് ഉദ്ദേശിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ഒന്നുമുതൽ 10 വരെ ക്ലാസിലായി 210 കുട്ടികൾ പഠിക്കുന്ന സ്കൂൾ അടുത്ത അധ്യയന വർഷം മുതൽ പ്രവർത്തിപ്പിക്കാനാകില്ലെന്ന് പറഞ്ഞ് നടത്തിപ്പുകാർക്ക് ഫാക്ട് മാനേജ്മെന്‍റ് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതേതുടർന്ന് അധ്യാപകർ അടക്കം 23 ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാർഥികളെ ഏറ്റെടുത്ത് തുടർവിദ്യാഭ്യാസം നൽകാമെന്ന് പറഞ്ഞ് സ്വകാര്യ മാനേജ്മെന്‍റ് സ്കൂളും വിദ്യാർഥികളെയും അധ്യാപകരെയും ഏലൂരിലെ സർക്കാർ സ്കൂളുകളിൽ ചേർത്ത് പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുമെന്ന വാഗ്ദാനവുമായി ഏലൂർ നഗരസഭയും രംഗത്തുണ്ട്. അതേസമയം, ജില്ലക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് അനുയോജ്യമായ സ്ഥലമാണോയെന്ന പരിശോധനക്ക് കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ രണ്ട് ആഴ്ച മുമ്പ് ഫാക്ട് സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.