മെഡിക്കൽ കോളജിലെ അടച്ച് ഗേറ്റ് തുറക്കണമെന്നാവശ്യം

കളമശ്ശേരി: കാൽനടക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്ന കളമശ്ശേരി മെഡിക്കൽ കോളജിലെ വടക്ക് അടച്ച് കെട്ടിയ ഗേറ്റ് തുറക്കണമെന്നാവശ്യം ശക്തം. മെഡിക്കൽ ഷോപ്പുകളും കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് രോഗികൾ അടക്കമുള്ളവർക്ക് എളുപ്പം എത്താൻ സഹായകരമായിരുന്നു ഈ ഗേറ്റ്. കോവിഡ് സാഹചര്യത്തിലാണ് ഗേറ്റ് അടച്ച് കെട്ടിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഡോക്ടർമാർ കുറിച്ച് കൊടുക്കുന്ന മരുന്നുകളും മറ്റും പുറത്തുനിന്ന്​ വാങ്ങണമെങ്കിൽ ഇപ്പോൾ പ്രധാന കവാടത്തിലെത്തി പ്രധാന റോഡിലൂടെ നടന്ന് പോകണം. സ്ത്രീകളും പ്രായമായവരും ഇതുമൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. സുരക്ഷയുടെ പേരിലാണ് ഗേറ്റ് അടച്ചതെങ്കിൽ അത്യാവശ്യക്കാർക്ക്​ സെക്യൂരിറ്റി നിയന്ത്രണത്തിൽ തുറക്കണമെന്നാണ് ആശുപത്രിയിലെത്തുന്നവർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.